ദോഹ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് പുതിയ ബീച്ച് ലക്ഷ്യസ്ഥാനമായ 'നാമി' (Nami Beach) തുറന്നു.......
ദോഹ: അമേരിക്കയിലെ ടെക്സാസിലുള്ള ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റിൽ നിന്നുള്ള ആദ്യ ദ്രവീകൃത പ്രകൃതിവാതക (LNG) ഷിപ്മെന്റ് പുറപ്പെട്ടതോടെ ആഗോള ഊർജ്ജ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഖത്തർ എനർജി. ഖത്തർ എനർജിയും എക്സോൺ മൊബീലും (ExxonMobil) സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതി ഖത്തറിന്റെ വിദേശത്തെ ഏറ്റവും വലിയ ഊർജ്ജ നിക്ഷേപങ്ങളിലൊന്നാണ്.ആഗോളതലത്തിൽ എൽ.എൻ.ജി വിതരണം ശക്തമാക്കുന്നതിനും വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരീദ അൽ കഅബി പറഞ്ഞു.2019 ഫെബ്രുവരിയിൽ 10 ബില്യൺ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ......
ദോഹ: വിദേശങ്ങളിൽ നിന്നും വ്യക്തിഗത ആവശ്യങ്ങൾക്കായി വിമാനമാർഗ്ഗം സാധനങ്ങൾ എത്തിക്കുന്നവർക്ക് ഇനി കാത്തിരിപ്പിന്റെ വേഗത കുറയും. വ്യക്തിഗത ഇറക്കുമതികളുടെ (Personal Imports) കസ്റ്റംസ് ക്ലിയറൻസ് നടപടികൾ ലഘൂകരിക്കുന്നതിനായി ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസും ഖത്തർ ഏവിയേഷൻ സർവീസസും (QAS) ചരിത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ലോജിസ്റ്റിക്സ് മേഖലയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ വേഗത്തിലാക്കാനുമാണ് ഈ പുതിയ നീക്കം.വിമാനത്താവളങ്ങളിൽ എത്തുന്ന വ്യക്തിഗത പാഴ്സലുകൾ കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ ഉപഭോക്താക്കളിലേക്ക് എത്തും.ഇരു സ്ഥാപനങ്ങളും തമ്മിലുള്ള വിവര കൈമാറ്റം ഇലക്ട്രോണിക് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ ക്ലിയറൻസ് പ്രക്രിയ കൂടുതൽ സുതാര്യമാകും.സേവന നിരക്കുകളിൽ സുതാര്യത ഉറപ്പാക്കുമെന്നും ആരോഗ്യകരമായ മത്സരം നിലനിർത്തുമെന്നും കരാർ വ്യക്തമാക്കുന്നു.
കസ്റ്റംസ് അതോറിറ്റി അസിസ്റ്റന്റ് പ്രസിഡന്റ് അഹമ്മദ് യൂസഫ് അൽ സഹലും ഖത്തർ ഏവിയേഷൻ സർവീസസ് എയർ കാർഗോ മേധാവി മാർക്ക് ആന്തണി ഡ്രഷുമാണ് കരാറിൽ ഒപ്പുവെച്ചത്. ......
ന്യൂയോർക്ക്:നിലവിലുള്ള ഇറാൻ യുദ്ധം ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് 30 ദശലക്ഷത്തിലധികം (3 കോടി) ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. യുദ്ധം മൂലം ഇന്ധന-വള വിതരണത്തിലുണ്ടായ തടസ്സം വരും മാസങ്ങളിൽ ലോകമെമ്പാടും കടുത്ത ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് യുഎൻ വികസന ഏജൻസി മേധാവി അലക്സാണ്ടർ ഡി ക്രൂ വ്യാഴാഴ്ച വ്യക്തമാക്കി.
ആഗോള വളം ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം കാർഷിക മേഖലയെ തകർത്തു. ......
ദോഹ: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ അക്ഷരങ്ങളെ പ്രണയിക്കുന്നവർക്കായി ഐ.സി.സി. (ഇന്ത്യൻ കൾച്ചറൽ സെന്റർ) ഒരുക്കുന്ന ലൈബ്രറിയും വായനാമുറിയും ഉടൻ തുറക്കുന്നു. ......
ദോഹ: ഖത്തർ പബ്ലിക് പ്രോസിക്യൂഷന്റെ പക്കലുള്ള വിലപിടിപ്പുള്ള വാച്ചുകൾ ലേലം ചെയ്യുന്നു. സുപ്രീം ജുഡീഷ്യൽ കൗൺസിലുമായി സഹകരിച്ച് 'മഹാക്കിം' (Mahakim) ഇലക്ട്രോണിക് കോടതി ലേല ആപ്ലിക്കേഷൻ വഴിയാണ് ലേലം നടക്കുക. ......
വിവാഹത്തിന് ശേഷം വളരെ സെലെക്ടിവായാണ് കീർത്തി സുരേഷ് ചിത്രങ്ങളിൽ അഭിനയിച്ചു വരുന്നത്. ഇപ്പോൾ തെലുങ്കിൽ വിജയ് ദേവരകൊണ്ട നായകനാകുന്ന ‛റൗഡി ജനാർദ്ധന' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കീർത്തി സുരേഷ്, അടുത്ത് വേറൊരു തെലുങ്ക് സിനിമയിലും അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. ......
സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടി സ്ഥാനം രാജിവെച്ചു. തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ബി ഉണ്ണികൃഷ്ണന്റെ വിശദീകരണം.......
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ്. മലപ്പുറത്താണ് വി ഡി സതീശന് അഭിവാദ്യങ്ങളർപ്പിച്ചുള്ള ഫ്ലക്സ് ബോർഡുകൾ അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ചത്.
മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ......